Publish Date: Wed, 17 Jun 2026 (11:58 IST)
Updated Date: Wed, 17 Jun 2026 (11:07 IST)
യുദ്ധം കഴിഞ്ഞാലും വിലക്കയറ്റം തല്‍ക്കാലം തുടരും. എണ്ണ, ഭക്ഷ്യവസ്തുക്കള്‍, വിമാന ടിക്കറ്റ് തുടങ്ങിയവയുടെ വില ഉടന്‍ കുറയില്ല. ഇറാനും അമേരിക്കയും ഔദ്യോഗികമായി കരാര്‍ ഒപ്പിടുന്ന വെള്ളിയാഴ്ച ഹോര്‍മോസ് കടലിടുക്ക് പൂര്‍ണമായി തുറക്കും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡോ പറഞ്ഞത്. ഹോര്‍മൂസ് തുറന്ന് എണ്ണ നീക്കം പഴയപടി ആയാലും അതിന്റെ ഗുണം ലഭിക്കുവാന്‍ കുറച്ചു നാളുകള്‍ എടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പൊതുവേ എണ്ണ ശുദ്ധീകരണശാലകള്‍ ചുരുങ്ങിയത് ഒരു മാസമോ അതില്‍ കൂടുതലോ കാലയളവിലേക്കുള്ള സംസ്‌കൃത എണ്ണ ഒന്നിച്ച് പണമടച്ചാണ് വാങ്ങുന്നത്. അതുകൊണ്ട് എണ്ണ വില ഇടിഞ്ഞാലും ശുദ്ധീകരണശാലകള്‍ പൊടുന്നനെ വിലകുറച്ചു വില്‍ക്കാന്‍ തയ്യാറാകില്ല. കുറഞ്ഞ വിലയ്ക്ക് വീണ്ടും അസംസ്‌കൃത എണ്ണ വാങ്ങി തുടങ്ങുമ്പോള്‍ മാത്രമേ വിലകുറക്കുകയുള്ളൂ.
ഇങ്ങനെ വാങ്ങുന്ന എണ്ണ പ്രാദേശിക വിപണിയില്‍ എത്തുമ്പോഴാണ് വിലക്കുറവ് അനുഭവപ്പെടുന്നത്. വിമാന കമ്പനികളും വിമാനത്തിനുള്ള ഇന്ധനം മുന്‍കൂട്ടി വാങ്ങി വയ്ക്കുന്നതിനാല്‍ ഇത് തീരുന്ന മുറയ്ക്ക് ടിക്കറ്റ് നിരക്ക് കുറയുകയുള്ളൂ.