പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; അമേരിക്കയില്‍ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു
ഇസ്രയേലും പലസ്തീനും സമാധാനവും സുരക്ഷയും കൈകോര്‍ത്തു നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന് മാക്രോണ്‍ പറഞ്ഞു.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ പിന്തുണ അറിയിച്ചു. ഇസ്രയേലും പലസ്തീനും സമാധാനവും സുരക്ഷയും കൈകോര്‍ത്തു നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി മാറണമെന്ന് മാക്രോണ്‍ പറഞ്ഞു.
150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായി എത്തിയത്. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. അതേസമയം പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്ന് എത്തിയ ശേഷം മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞത്. യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ ബ്രിട്ടനും ബെല്‍ജിയവും അടക്കമുള്ള 10 രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.