Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തും, ഭീഷണിയുമായി പാക് നേതാവ്

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (11:47 IST)
ഇന്ത്യയ്ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവായ ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാക് ഭാഗത്ത് നിന്നും ഭീഷണി വരുന്നത്.
 
പാകിസ്ഥാൻ്റെ കയ്യിൽ ആറ്റം ബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും ആവശ്യം വന്നാൽ തിരിഞ്ഞു നോക്കാതെ പ്രവർത്തിക്കുമെന്നും ഷാസിയ മാരി പറഞ്ഞു. നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ ഘാതകൻ എന്നും ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ നിന്നും സ്വാധീനം ഉൾകൊണ്ടുകൊണ്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും ബിലാവൽ പറഞ്ഞിരുന്നു.
 
ബിലാവലിൻ്റെ പരാമർശത്തിൽ ഇന്ത്യയും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ കേന്ദ്രമാണെന്നും ബിൻലാദനെ സംരക്ഷിച്ചവരാണെന്നും ഇന്ത്യ തിരിച്ചടിച്ചിരൂന്നു. ഇതിന് പിന്നാലെയാണ് പാക് നേതാവിൻ്റെ പുതിയ ഭീഷണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments