Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൂട്ടക്കൊലകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തും മുന്നിലെത്തി പാകിസ്ഥാന്‍

കൂട്ടക്കൊലകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തും മുന്നിലെത്തി പാകിസ്ഥാന്‍

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 4 ഡിസം‌ബര്‍ 2022 (12:42 IST)
കൂട്ടക്കൊലകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തും മുന്നിലെത്തി പാകിസ്ഥാന്‍. അമേരിക്കന്‍ ഗവേഷണ സംരംഭമായ ഏര്‍ളി വാണിംഗ് പ്രോജക്ട് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ഭീകര സംഘടനകളില്‍ നിന്നുള്ള ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പാകിസ്ഥാന്‍ നേരിടുന്നതായി 28 പേജ് ഉള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ജൂണില്‍ സര്‍ക്കാരുമായി അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താനി താലിബാന്‍ ഭീകരര്‍ പിന്‍വലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്താന്‍ അനുയായികളോട് ഉത്തരവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു അഫ്ഗാനിസ്ഥാനിലെ താലിബാനും പാക്കിസ്ഥാനിലെ താലിബാനും പ്രത്യയശാസ്ത്രത്തില്‍ ഒരുപോലെയാണെന്നും റിപ്പോര്‍ട്ട് ഉണ്ട് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണ്ണവില 40,000ലേക്ക് അടുക്കുന്നു