Publish Date: Thu, 30 Dec 2021 (12:15 IST)
Updated Date: Thu, 30 Dec 2021 (12:17 IST)
ഒമിക്രോണ്‍ ശൈത്യകാല വൈറസ് എന്നതിലപ്പുറം മറ്റൊന്നുമല്ലെന്നും അമിത ആശങ്ക ഭീതി ജനിപ്പിക്കുമെന്ന് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ്. ലോസ് ആഞ്ചല്‍സിലെ മെഡിക്കല്‍ ഡയറക്ടര്‍ അഷിന്‍ ഇംറാനിയാണ് ഇക്കാര്യം ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. രാജ്യങ്ങള്‍ ഒമിക്രോണ്‍ ടെസ്റ്റുചെയ്യുന്നത് നിര്‍ത്തണമെന്നും ആളുകള്‍ക്ക് മനശാസ്ത്രപരമായും സാമ്പത്തിക പരമായും സഹായങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇംറാനിക്ക് ട്വിറ്ററില്‍ ഇരുപത്താറായിരത്തിലധികം ഫോളോവോഴ്‌സുണ്ട്. വൈറസ് പടരുന്നതുമൂലം 8-12ആഴ്ചക്കുള്ളില്‍ ലോകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.