Webdunia - Bharat's app for daily news and videos

Install App

ലണ്ടനിൽ നവജാത ശിശുവിന് കൊറോണ സ്ഥിരീകരിച്ചു,ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിത

അഭിറാം മനോഹർ
ശനി, 14 മാര്‍ച്ച് 2020 (15:29 IST)
നോർത്ത് വെസ്റ്റ് ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വകലാശാലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ ഗർഭിണിയായ സ്ത്രീയെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഇവരുടെ സാമ്പിളുകൾ ശേഖരിക്കുകയും അവ പരിശോധനക്ക് അയക്കുകയും ചെയ്‌തു.ഇതിനിടെ സ്ത്രീ കുഞ്ഞിന് ജന്മം നൽകി. അമ്മക്ക് കൊറോണ പോസിറ്റീവാണെന്ന പരിശോധന ഫലം വരുന്നത് ഇതിന് ശേഷമാണ്. പിന്നീട് നടത്തിയ പരിശോധനയിൽ നവജാതശിശുവിനും കൊറോണ സ്ഥിരീകരിച്ചു.
 
അമ്മയേയും കുഞ്ഞിനെയും രണ്ട് വ്യത്യസ്‌ത ആശുപത്രികളിലാണ് ഇപ്പോൾ ചികിത്സിക്കുന്നത്.ഗർഭാവസ്ഥയിൽ ഉള്ളപ്പോളാണോ അതോ ജനിച്ചതിന് ശേഷമാണോ രോഗബാധയുണ്ടായതെന്ന് അധികൃതർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലണ്ടനിൽ ഇതുവരെയായി 136 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments