രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി വർധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന് ഉറപ്പായി.
കൊറോണ ഭീതിയും ഒപ്പം സൗദി എണ്ണവില കുറയ്‌ക്കാൻ തീരുമാനിച്ചതും മൂലം ക്രൂഡോയിൽ വില കഴിഞ്ഞ 30 വർഷത്തെ ഏറ്റവും മോശം വിലയിലെത്തിയിരുന്നു.എന്നാൽ എക്‌സൈസ് തീരുവ വർധിപ്പിക്കാനുള്ള പുതിയ തീരുമാനം വഴി ഇന്ത്യയിൽ ഇന്ധന വില കുറയാനുള്ള സാധ്യതകളും അസ്‌തമിച്ചു.റോഡ് സെസ് പെട്രോളിന് ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയര്‍ത്തിയിട്ടുണ്ട്.