Webdunia - Bharat's app for daily news and videos

Install App

ന്യൂസിലൻഡ് വെടിവെപ്പ്: മരണം 40ആയി, ശനിയാഴ്ച ആ‍രംഭിക്കാനിരുന്ന ന്യുസിലൻഡ്-ബംഗ്ലദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (13:11 IST)
ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ ജനങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ മരണം 40ആയി. നഗരത്തിലുണ്ടായ ആക്രമണം കണക്കിലെടുത്ത് ന്യൂസിലൻഡ് ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും ബംഗ്ലദേശ് ടീം അധികൃതരും നടത്തിയ സംയുക്ത ചർച്ചയിലാണ് മൂന്നാം ടെസ്റ്റ് മത്സരം ഒഴിവാക്കാൻ തീരുമാനമായത്.
 
‘ക്രിസ് ചർച്ചിൽ നടന്ന ഞെട്ടിക്കുന അപകടത്തിൽ ബാധിക്കപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. ഈ സഹചര്യം കണക്കിലെടുത്ത് ന്യൂസിലൻഡും ബംഗ്ലാദേശുമായി നടക്കാനിരുന്നു ഹേഗ്‌ലി ഓവൽ ടെസ്റ്റ് ഉപേക്ഷിക്കാൻ സംയുക്തമായി തീരുമാനം എടുത്തു. ടീം അംഗങ്ങളും സപ്പോർട്ട് സ്റ്റാഫ്സും സുരക്ഷിതരാണ് എന്ന് ഒരിക്കൽകൂടി അറിയിക്കുന്നു‘ എന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. 
 
വെടിവെപ്പിൽ നിന്നും തലനാരിഴക്കാണ് ബംഗ്ലാദേശ് ടീം അംഗങ്ങൾ  രക്ഷപ്പെട്ടത്. വെടിവപ്പ് നടക്കുന്ന സമയത്ത് ടീം അംഗങ്ങൾ ബസ്സിൽ ഉണ്ടായിരുന്നു ഇവർ പള്ളിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. ടീം അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ് എന്ന് ബംഗ്ലാദേശ് ടീം കോച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.  
 
സിറ്റി ഓഫ് ക്രൈസ്റ്റ്ചർച്ചിലെ തിരക്കേറിയ പള്ളിയിലാണ് അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവർക്ക് നേരെ ആയുധധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു.
സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയത്. വെടിവെപ്പിന് സേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments