ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ശമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അലിപോർ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷമിയുടെ സഹാദരനെയും പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കേസുകളിൽ ജമ്യമില്ലാ വകുപ്പുകളാണ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തെ ചുമത്തിയിരുന്ന കൊലപാതക ശ്രമത്തിനും ബലത്സംഗത്തിനും ചുമത്തുന്ന വകുപ്പുകൾ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി എന്നത് ഷമിക്ക് അൽപം ആശ്വാസം നൽകുന്നതാണ്.
കുറ്റപത്രത്തിൽനിന്നും ഷമിയുടെ മാതാപിതാക്കളെയും സഹോദരന്റെ ഭാര്യയെയും അലിപൂർ അഡീഷണൽ സി ജെ എം കോടതി വ്യാഴാഴ്ച നീക്കംചെയ്തിരുന്നു. കേസിൽ ഈ മാസം 22ന് കോടതി വീണ്ടും വാദം കേൾക്കും. ഷമിയും കുംടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപിച്ചിപ്പിക്കുയാണെന്ന് ചൂണ്ടിക്കാട്ടി ഹസിൻ ജഹാൻ കഴിഞ്ഞ മാർച്ചിലാണ് രംഗത്തെത്തിയത്. ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് ഹസിൻ ആരോപണം ഉന്നയിച്ചിരുന്നു.
പിന്നീട് ഷമിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഹസിൻ ഉന്നയിച്ചിരുന്നു. ഹസിൻ ജഹാന്റെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷമിക്കെതിരെ ബി സി ഐ അന്വേഷം പ്രഖ്യാപിച്ചിരുന്നു. ബി സി സി ഐയുടെ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെയാണ് ബി സി സി ഐയുടെ വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്തിയത്.