Publish Date: Tue, 25 Aug 2026 (09:28 IST)
Updated Date: Tue, 25 Aug 2026 (09:30 IST)
തന്റെ മക്കളില്‍ ഒരാളെ വധിക്കാനായി ഇറാന് ആസൂത്രിത ശ്രമം നടത്തിയതായി വെളിപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിലെ ചാനല്‍ 14ന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചില്‍. ഫോണിലൂടെയാണ് നെതന്യാഹു അഭിമുഖം നല്‍കിയത്.
അവിശ്വസനീയമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇറാന് എന്റെ മക്കളില്‍ ഒരാളെ ലക്ഷ്യം വെച്ചു. എന്റെ മകനെ കൊലപ്പെടുത്താനായി ശ്രമിച്ചു. അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍- ഇറാന് സംഘര്‍ഷം ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു ശ്രമമുണ്ടായതെന്നും എന്നാല്‍ ഏത് മകനെതിരെയാണ് ആക്രമണശ്രമം ഉണ്ടായതെന്നും എപ്പോഴാണ് സംഭവം നടന്നതെന്നോ ഉള്ള വിവരങ്ങള്‍ നെതന്യാഹു പുറത്തുപറഞ്ഞില്ല.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക