നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം, വീടുകളിൽ തുടരണമെന്ന് നിർദേശം, അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ

നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച അഞ്ച് മണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍ വരും.

അഭിറാം മനോഹർ
ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (12:21 IST)
സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനും രാജ്യത്ത് പടര്‍ന്ന് പിടിച്ച അഴിമതിക്കും എതിരെ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം ബുധനാഴ്ചയും തുടരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കും വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
 നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച അഞ്ച് മണിവരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍ വരും. വ്യാഴാഴ്ച രാവിലെ 6 മണിവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നാണ് സൈന്യത്തിന്റെ നിര്‍ദേശം. നേപ്പാളില്‍ കലാപം ആക്രമാസക്തമായ അവസ്ഥയില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന 7 ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.
 
 നേപ്പാള്‍- ഇന്ത്യ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ നിലവിലുള്ള സ്ഥലത്ത് തന്നെ തുടരണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നേപ്പാളില്‍ സംഘര്‍ഷം രൂക്ഷമായതോടെ കാഠ്മണ്ഡുവിലേക്കുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, നേപ്പാള്‍ എയര്‍ലൈന്‍സ് എന്നിവ നിര്‍ത്തലാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം വേണം; ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മ്മാതാവാണെന്ന് ഇസ്രയേല്‍

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

എച്ച്1 ബി വിസ നിരക്ക് ഉയര്‍ത്തിയ സംഭവം: ഇന്ത്യയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത് പരിഗണിച്ച് അമേരിക്കന്‍ കമ്പനികള്‍

അടുത്ത ലേഖനം
Show comments