Publish Date: Thu, 19 Oct 2023 (09:33 IST)
Updated Date: Thu, 19 Oct 2023 (09:35 IST)
ഗാസയ്ക്ക് മൂന്നുലക്ഷം ഡോളര്‍ നല്‍കുമെന്ന് മലാല യൂസഫ്‌സായി. എക്‌സിലൂടെ ആണ് സമാധാന നോബല്‍ ജേതാവ് കൂടിയായ മലാല ഇക്കാര്യം അറിയിച്ചത്. കൂടാതെ ഗാസയില്‍ 500ലധികം പേരുടെ മരണത്തിനു കാരണമായ ആശുപത്രിയിലെ ബോംബ് ആക്രമണത്തെയും മലാല അപലപിച്ചു.
ഗാസയില്‍ ജനസംഖ്യയുടെ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണെന്നും അവരുടെ ജീവിതം അധിനിവേശത്തിലും ദുരിതത്തിലും നടുവിലാകരുതെന്നും മലാല പറഞ്ഞു.