Webdunia - Bharat's app for daily news and videos

Install App

കുളിമുറിയിൽ അതിവിദഗ്ധമായി ഒളിക്യാമറ വച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി; ഹോട്ടൽ ശൃംഘലക്കെതിരെ 707 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (15:33 IST)
ഹോട്ടലിലെ കുളിമുറിയിൽനിന്നും നഗ്ന നഗ്ന ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതി ഹോട്ടൽ ശൃംഘലക്കെതിരെ 100 മില്യൺ ഡോളർ നഷടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അമേരിക്കയിൽ പ്രമുഖ ഹോട്ടൽ ശൃംഘലയായ ഹിൽട്ടണെതിരെയാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
 
2015ൽ നിയമ വിദ്യാർത്ഥിനിയായിരിക്കവേ പരീക്ഷയെഴുതാനായി  അൽബാനിലെ ഹാമിൽട്ടൺ ഇൻ ഹോട്ടലിൽ താമസിച്ചപ്പോഴാണ് ഹോട്ടൽ ജീവനക്കാരൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത്. ഷവറിനുള്ളിൽ വിദഗ്ധമായി ക്യാമറ ഒളിപിച്ചാണ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്.
 
എന്നാൽ 2018ൽ വീഡിയോ ലിങ്ക് ഉൾപ്പടെയുള്ള മെയിൽ വന്നതോടെയാണ് യുവതി സംഭവം അറിയുന്നത്. വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ ഉടനടി 2000 ഡോളറും മാസംതോറും 1000 ഡൊളറും മെയിൽ അയച്ചയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ചതോടെ ദൃശ്യങ്ങൾ ഇയാൽ വിവിധ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇതിന്റെ ലിങ്ക് അയച്ചുനൽകുകയും ചെയ്തു.
 
ഇതോടെയാണ് യുവതി ഹോട്ടൽ ശൃംഖലക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചത്. ഇത്തരത്തിൽ മറ്റു ചില യുവതികളുടെ ദൃശ്യങ്ങൾ കൂടി പകർത്തിയുള്ളതായി ഇയാൾ യുവതിയോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. അതേസമയം ഹോട്ടൽ ശൃംഘല യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഹോട്ടലിൽ‌വച്ച് ഇത്തരം ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments