Webdunia - Bharat's app for daily news and videos

Install App

ചരിത്രത്തിൽ ആദ്യം, സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണപതാക ഉയർത്തും

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (09:20 IST)
ഒട്ടാവാ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവർണ പതാക ഉയർത്തും. ചരിത്രത്തില്‍ ആദ്യമായാണ് നയാഗ്രയില്‍ ത്രിവര്‍ണപതാക ഉയരുന്നത്. ടൊറോന്റോയിലെ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും. 
 
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറിലും സിറ്റിഹാളിലും ത്രിവര്‍ണ ദീപങ്ങൾ തെളിയും. ഈ അഴ്ച അവസാനിയ്ക്കുന്നതുവരെ ഈ ദീപ്പാലങ്കാരം കെട്ടിടങ്ങളിൽ തുടരും. നാളെ വൈകിട്ടാണ് നയഗ്രയിൽ ഇന്ത്യൻ പതാക ഉയർത്തുക. സി എന്‍ ടവറില്‍ ഞായറാഴ്ചയും പതാക ഉയർത്തും. 'ഈ സ്വാതന്ത്ര്യദിനത്തില്‍, നയാഗ്ര വെള്ളച്ചാട്ടവും, സിഎന്‍ ടവറും ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ പ്രകാശിക്കുമെന്നത് അഭിമാനകരമാണ്' എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പറഞ്ഞു. ഗ്രേറ്റര്‍ ടൊറന്റോയിലെ ബ്രാംപ്ടണില്‍ ഇന്ത്യയുടെ 74ആം സ്വാതന്ത്ര്യദിനത്തിന്റെ പ്രതീകമായി 74 വൃക്ഷ തൈകള്‍ നടും എന്നും അദ്ദേഹം പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments