Webdunia - Bharat's app for daily news and videos

Install App

ആരാണ് ഇന്ത്യ ഏറ്റവും ഭയപ്പെടുന്ന ഹഖാനികൾ?

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (11:16 IST)
അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങളെ  ആശങ്കയോടെയാണ് കാണുന്നതെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്. താലിബാൻ ഭരണത്തിൽ ഹഖാനികൾക്ക് വ്യക്തമായ സ്വാധീനം ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നതാണ് അഫ്‌ഗാനിൽ നിന്നും വരുന്ന വാർത്തകൾ.
 
ആരാണ് ഹഖാനികൾ.
 
1980-കളില്‍ സോവിയറ്റ് വിരുദ്ധ ജിഹാദിന് നേതൃത്വം നല്‍കിയതിലൂടെ യുദ്ധവീരൻ എന്ന പരിവേഷം ലഭിച്ച ജലാലുദ്ദീന്‍ ഹഖാനിയാണ് അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഹഖാനി ഗ്രൂപ്പിന് നേതൃത്വം നൽകിയത്. സൊവിയറ്റ് വിരുദ്ധ പോരാട്ടത്തിന് യുഎസ് ശക്തമായ പിന്തുണ അറിയിച്ച് പണവും ആയുധങ്ങളും കൈമാറിയതോടെ ഹഖാനി ഗ്രൂപ്പും വളർന്നു.
 
സോവിയറ്റ് പിന്മാറ്റത്തിന് ശേഷം പക്ഷേ ഹഖാനി ഒസാമ ‌ബിൽലാദൻ അടക്കമുള്ള തീവ്രവാദികളുമായി ബന്ധം വളർത്തിയെടുത്തു. 1996-ല്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്ത താലിബാനുമായി ജലാലുദ്ദീന്‍ ഹഖാനി സഖ്യമുണ്ടാക്കുകയും 2001ലെ അമേരിക്കൻ അധിനിവേശം വരെ താലിബാൻ മന്ത്രിസഭയിൽ തുടരുകയും ചെയ്‌തു.
 
അസുഖങ്ങളെ തുടർന്ന് 2018ലാണ് ജലാലുദ്ദീൻ ഹഖാനി മരണപ്പെടുന്നത്. ഇതിനെ തുടർന്ന് മകൻ സിറാജുദ്ദീന്‍ ഹഖാനി ശൃഖലയുടെ നേതൃത്വം ഏറ്റെടുത്തു. സിറാജുദ്ദീനിന്റെ നേതൃത്ത്വത്തിലാണ് ദയാരഹിതമായ പ്രവർത്തികളിലൂടെ ഹഖാനികൾ കുപ്രസിദ്ധരാകുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്ത അനസ് ഹഖാനി, സിറാജുദ്ദീന്‍ ഹഖാനിയുടെ ഇളയ സഹോദരനാണ്. 
 
അഫ്‌ഗാനിൽ കഴിഞ്ഞ 20 വർഷക്കാലത്ത് നടന്ന എല്ലാ ഞെട്ടിപ്പികുന്നതും മാരകവുമായ അക്രമങ്ങളിലും ഹഖാനി ഗ്രൂപ്പിന് പങ്കുണ്ട്. സൈനിക സ്ഥാപനങ്ങളിലും എംബസികളിലുംതന്ത്രപ്രധാനമേഖലകളിലും ചാവേർ അക്രമണങ്ങൾ നടത്തുന്നതിൽ കഴിവ് തെളിയിച്ചവരാണ് ഹഖാനികൾ. 2008-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്കെതിരായ വധശ്രമത്തിലും വിദേശപൗരന്‍മാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതുമടക്കമുള്ള ആരോപണങ്ങൾ ഇവർക്കെതിരെയുണ്ട്.
 
പാകിസ്ഥാൻ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് ഇന്ത്യയുടെ ആശങ്കകൾക്ക് അടിസ്ഥാനം. ഇസ്ലാമാബാദ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ 'യഥാര്‍ത്ഥ കൈ എന്നാണ് ഇവരെ യു.എസ്. അഡ്മിറല്‍ ആയിരുന്ന മൈക് മുള്ളന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്. അല്‍ഖ്വയ്ദയ്ക്കും താലിബാനും ഇടയിലെ കണ്ണിയായും ഇവരെ വിശേഷിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments