Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേപ്പാളിലെ പ്രളയം: മരണസംഖ്യ 800 കടന്നു, 2500 പേരെ കാണാനില്ല

Nepal, Flash Flood, Nepal Flash Floods, Nepal Death toll touches 600
നേപ്പാളിലെ പ്രളയത്തില്‍ മരണസംഖ്യ 800 കടന്നു. 2500 പേരെ കാണാനില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തങ്ങളുടെ 85 പൗരന്മാരെ കണ്ടെത്താന്‍ ഉണ്ടെന്ന് അമേരിക്ക അറിയിച്ചു. 9 പേരെ മാത്രമാണ് ഇതുവരെ രക്ഷിച്ചത് എന്ന് അമേരിക്ക പറയുന്നു. തമിഴ്‌നാട്ടില്‍ പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം കാണാതായ മലയാളികളെക്കുറിച്ച് സൂചന ഇല്ല.
 
അതേസമയം നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയിലെ മിന്നല്‍ പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് പങ്കുവെയ്ക്കാത്തതില്‍ ചൈനയെ കുറ്റപ്പെടുത്തി നേപ്പാള്‍. ഹിമപാതത്തിന്റെ ഉറവിടം ചൈനയിലായിരുന്നുവെന്നും എന്നാല്‍ യഥാസമയം അവര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നുമാന് നേപ്പാളിന്റെ ആരോപണം. ഹിമപാതം സംബന്ധിച്ച് മുന്നറിയിപ്പ് പങ്കിടാന്‍ ചൈന- നേപ്പാള്‍ ധാരണയുണ്ട്. എന്നാല്‍ ഇക്കുറി ചൈന യഥാസമയം മുന്നറിയിപ്പ് നല്‍കിയില്ലെന്നതാണ് നേപ്പാളിന്റെ ആരോപണം.
 
ചൈനയുടെ ഒരു ഭാഗത്തെ ഒരു അണക്കെട്ട് പൊട്ടിയാണ് നേപ്പാളില്‍ ദുരന്തമുണ്ടായതെന്ന ആരോപണമാണ് ആദ്യം നേപ്പാള്‍ ഉന്നയിച്ചത്. നേപ്പാളിലെ വിദഗ്ധര്‍ പറയുന്നത് പ്രകാരം ബുധനാഴ്ച രാവിലെ 8.40ന് പ്രളയം നേപ്പാളില്‍ പ്രവേശിച്ചു. എന്നാല്‍ ഇത് സംബധിച്ച മുന്നറിയിപ്പ് ലഭിക്കുന്നത് 9 മണിക്കാണ്. ഇതോടെയാണ് ചൈന സമയബന്ധിതമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണവുമായി നേപ്പാള്‍ രംഗത്ത് വന്നിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണം: ഇറാന്‍ പരമോന്നത നേതാവ്