Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യുദ്ധ സൂചനയോ!'; അമേരിക്കയിൽ അടിയന്തരമായി എല്ലാ വിമാന സർവീസുകളും റദ്ദാക്കി

US, Donald Trump, Flight Services Cancelled US
US - Flight Services

അമേരിക്കയിൽ അസാധാരണ നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും അടിയന്തരമായി റദ്ദാക്കിയത് യാത്രക്കാരെയും രാജ്യത്തെ ജനങ്ങളെയും ആശങ്കയിലാഴ്ത്തി. 
 
ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കിയതായി അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിക്കുകയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടിയായിരിക്കുമോ എന്ന് ജനം ഭയന്നു. എന്നാൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നായിരുന്നു അടിയന്തര നടപടി. അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയുമാണ് വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
 
ഏവിയേഷൻ ട്രാക്കറായ ഫ്‌ളൈറ്റ് അവെയറിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 7,000 വിമാന സർവീസുകൾ തടസപ്പെട്ടു. വിമാന സർവീസുകൾ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് കമ്മ്യൂണിക്കേഷൻ തകരാർ ബാധിച്ചതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. സംഭവത്തെക്കുറിച്ച് എഫ്എഎ. സാങ്കേതിക വിദഗ്ധർ പ്രശ്നം പരിശോധിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. Also Read: 'ധനുഷ് ഉണ്ടായിട്ടും സീൻ തൂക്കിയത് മമ്മൂട്ടി'; 'ഓംഃ' ട്രെയ്‌ലർ ചുമ്മാ തീ !

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധികാരമൊഴിയും മുൻപ് ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണം, ഇറാനുമായി ഒരു കരാറുമില്ല : ട്രംപ്