Webdunia - Bharat's app for daily news and videos

Install App

ആശുപത്രികിടക്കയിൽ നിന്നും വീണ്ടും സമരമുഖത്തേക്ക്, പിന്നാലെ ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (11:09 IST)
ജെഎൻയുവിൽ നടന്ന മുഖംമൂടി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. സർവകലാശാലയുടെ സർവർ റൂം നശിപ്പിച്ചെന്ന പരാതിയിൽ ഐഷിക്കും മറ്റ് പത്തൊമ്പത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമം നടന്നതിന്റെ തലേ ദിവസം ക്യാമ്പസിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്.
 
നേരത്തെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് നേരെയാണ് മുഖം മൂടി സംഘം അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ഏബിവിപിയാണെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 34 പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ അക്രമത്തിലാണ് ഐഷി ഘോഷിനും പരിക്കേറ്റത്. എന്നാൽ പരിക്കേറ്റ തലയുമായി തന്നെ ഐഷി സമരരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
 
തിരിച്ച് സമരരംഗത്തെത്തിയ ഐഷി രൂക്ഷമായ ഭാഷയിലാണ് എബിവിപിയേയും മോദി സർക്കാറിനേയും വിമർശിച്ചത്. ആർ എസ് എസ് ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും അർ എസ് എസ് അനുഭാവമുള്ള പ്രഫസർമാരും എബിവിപി പ്രവർത്തകരും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഐഷി ആരോപിച്ചു. 
 
വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ച ഓരൊ ഇരുമ്പുദണ്ഡിനും സംവാദങ്ങളിലൂടെ മറുപടി നൽകും. ജെഎൻയുവിന്റെ സംസ്കാരം എക്കാലവും നിലനിൽക്കും. അതിന് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കില്ല. സർവകലാശാലയുടെ ജനാധിപത്യ സംസ്കാരത്തെ ഉയർത്തിപിടിക്കുമെന്നും വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments