Publish Date: Mon, 08 Jun 2020 (09:15 IST)
Updated Date: Mon, 08 Jun 2020 (09:17 IST)
ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒരു ലക്ഷത്തോളം പേർക്ക് കൊവിഡ്ബാധ. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 70.86 ലക്ഷമായി. 4.06 ലക്ഷം പേരാണ് ലോകത്ത് കൊവിഡ് ബധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞദിവസം മാത്രം 4000 ലധികം പേർ മരിച്ചു. 32.2 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34.5 ലക്ഷം പേര്‍ രോഗമുക്തി
അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 20,000ല്‍ ഏറെ പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 1,12,469 പേരാണ് അമേരിക്കയിൽ മരിച്ചത്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 6.92 ലക്ഷം ആയി. 37,300 ആണ് ബ്രസീലിലെ മരണസംഖ്യ റഷ്യയില്‍ 4.67 ലക്ഷം പേര്‍ രോഗികളായപ്പോള്‍ 5,850 പേര്‍ മരണപ്പെട്ടു.