Webdunia - Bharat's app for daily news and videos

Install App

കൊറോണ: ചൈനയിൽ മാത്രം മരണം 800 കടന്നു

അഭിറാം മനോഹർ
ഞായര്‍, 9 ഫെബ്രുവരി 2020 (10:14 IST)
കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 800 കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 800 പേരാണ് ചൈനയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. 2000-2003 കാലഘട്ടത്തിൽ ലോകത്ത് ഭീതി വിതച്ച സാർസ് രോഗബാധായെ തുടർന്ന് 774 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരുന്നത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാൽ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത. ഇന്നലെ മാത്രം ചൈനയിൽ 81 പേർ കൊറോണ ബാധയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്.
 
ചൈനക്ക് പുറമെ 30തോളം രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിക്കപെട്ടിട്ടുള്ളത്. മൊത്തം 37,547 പേർക്കാണ് ഇതുവരെയും കൊറോണ സ്തിരീകരിച്ചിട്ടുള്ളത്. യു എ ഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇ.യില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ സിറ്റിയില്‍നിന്ന് എത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
 
അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാൻ യു എസ് ചൈനക്കും മറ്റുരാജ്യങ്ങൾക്കുമായി പത്തു കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈന മികച്ച രീതിയിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments