Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; സംസ്ഥാനത്ത് 2826 പേർ നിരീക്ഷണത്തിൽ, ആശങ്ക വേണ്ട

കൊറോണ; സംസ്ഥാനത്ത് 2826 പേർ നിരീക്ഷണത്തിൽ, ആശങ്ക വേണ്ട

ചിപ്പി പീലിപ്പോസ്

, വെള്ളി, 7 ഫെബ്രുവരി 2020 (08:41 IST)
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2826 പേര്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 83 പേർ മാത്രമാണ് ആശുപത്രികളിൽ നിരീക്ഷണാത്തിലുള്ളത്. ബാക്കിയുള്ള 2743 പേര്‍ വീടുകളിൽ തന്നെയാണുള്ളത്. 
 
സംശയാസ്പദമായി വിലയിരുത്തുന്ന 263 ആളുകളുടെ സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം ഇതുവരെ വന്നിട്ടില്ല. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ല.
 
സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചികിത്സയ്ക്ക് ആവശ്യമായ സൌകര്യം സജ്ജമാക്കി കഴിഞ്ഞു.  നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും രക്തത്തില്‍ വൈറസിന്റെ സാന്നിധ്യമുണ്ട്. ഒന്നിടവിട്ടുളള ദിവസങ്ങളിലാണ് രക്തപരിശോധന നടത്തുന്നത്. തുടര്‍ച്ചയായ രണ്ട് പരിശോധനാഫലം നെഗറ്റീവ് ആയാലേ വൈറസ് ബാധയില്‍ നിന്ന് മുക്തരായി എന്ന് പറയാനാകൂ.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വരുമെന്ന് ഡിസംബറിൽ മുന്നറിയിപ്പ് നൽകി, ഭരണകൂടം വിശ്വസിച്ചില്ല; ഒടുവിൽ ഡോ. ലീയും മരണത്തിന് കീഴടങ്ങി