Webdunia - Bharat's app for daily news and videos

Install App

അഫ്ഗാന്‍ പ്രസിഡന്റ് പങ്കെടുത്ത റാലിയില്‍ സ്‌ഫോടനം; 24 മരണം, 30ലേറെ പേര്‍ക്ക് പരുക്ക് - മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (18:39 IST)
അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 30 ലേറെ പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

പര്‍വാന്‍ പ്രവിശ്യാ തലസ്ഥാനമായ ചരിക്കാറിലാണ് സ്‌ഫോടം. അതിനിടെ കാബൂളിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണില്‍ മറ്റൊരു സ്‌ഫോടനമുണ്ടായി. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.

രണ്ട് സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലെ സ്‌ഫോടനം സര്‍ക്കാരിനെ ഞെട്ടിച്ചു.

ഈ മാസം 28ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണങ്ങളിലും പങ്കെടുക്കരുതെന്ന് താലിബാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. ഇതിനിടെ താലിബാനും അമേരിക്കയും നടത്തി വന്ന സമാധാന ചര്‍ച്ച പരാജയപ്പെടുകയും ചെയ്‌തു. ഇതാണ് തിരിച്ചടി നല്‍കാന്‍ താലിബാനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments