Webdunia - Bharat's app for daily news and videos

Install App

അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ ടീച്ചറെ 12 വയസുകാരൻ കുത്തിക്കൊന്നു

തിങ്കളാഴ്ച വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി കുട്ടിയുടെ അമ്മ ആയിഷയോട് പണം കടം ചോദിച്ചു.

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (18:36 IST)
അമ്മയുമായി വഴക്കിട്ട ട്യൂഷൻ ടീച്ചറെ 12 വയസുകാരൻ കുത്തിക്കൊന്നു. മുംബൈയുടെ സമീപ പ്രദേശമായ ഗോവണ്ടിയിൽ വെച്ചാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് ആയിഷാ അസ്ലം ഹുയിസ് (30)നെ കുട്ടി കുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി കുട്ടിയുടെ അമ്മ ആയിഷയോട് പണം കടം ചോദിച്ചു. എന്നാൽ ആയിഷ നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് കുട്ടിയുടെ അമ്മയും ആയിഷയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
 
അമ്മയും ട്യൂഷൻ ടീച്ചറും തമ്മിൽ വഴക്കുകൂടുന്നതുകണ്ട കുട്ടി വീട്ടിൽനിന്നും കത്തിയെടുത്ത് ആയിഷയെ കുത്തുകയായിരുന്നു. ഉടൻതന്നെ ആയിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.കുട്ടിയെ പോലീസ് പിടികൂടി. ശിവാജി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments