Webdunia - Bharat's app for daily news and videos

Install App

കൊല്ലേണ്ടത് 60 ലക്ഷം പൂച്ചകളെ, ഉടന്‍ 20 ലക്ഷം പൂച്ചകളുടെ കഥ കഴിയും; കാരണം നിസാരമല്ല

Webdunia
ശനി, 27 ഏപ്രില്‍ 2019 (15:30 IST)
അറുപത് ലക്ഷത്തോളം പൂച്ചകളെ കൊല്ലാനുള്ള തീരുമാനവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. പക്ഷികളേയും ചെറു ജീവികളേയും പൂച്ചകള്‍ ആഹാരമാക്കുന്നതോടെ ജൈവവൈവിധ്യത്തില്‍ മാറ്റം വരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

പെറ്റുപെരുകിയ പൂച്ചകളുടെ ശല്യം കാരണം ഓസ്‌ട്രേലിയയില്‍ ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികള്‍ വംശ നാശഭീഷണി നേരിടുകയാണ്. ചെറിയ ജീവികള്‍, പക്ഷികള്‍, ഉരഗവര്‍ഗത്തിലുള്ളവ, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം പൂച്ചകള്‍ ശല്യമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ഏകദേശം 60 ലക്ഷത്തോളം പൂച്ചകൾ തെരുവുകളില്‍ ഉണ്ടെന്നും അടുത്ത വർഷത്തോടെ ഇവയിൽ 20 ലക്ഷത്തെ കൊന്നൊടുക്കണമെന്നുമാണ് തീരുമാനം. 2015ലാണ് പൂച്ചകളെ കൊല്ലാന്‍ തീരുമാനമായത്. കെണിവെച്ച് പിടിച്ചും വെടിവെച്ചും രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊല്ലുകയും ചെയ്‌തു.

പൂച്ചകള്‍ പെറ്റുപെരുകുന്നത് ഭീഷണിയാകുന്നുണ്ടെന്ന് അയല്‍രാജ്യമായ ന്യൂസിലന്‍ഡും വ്യക്തമാക്കുന്നു. അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തെത്തി. വര്‍ദ്ധിച്ചു വരുന്ന  നഗരവത്കരണമാണ് പൂച്ചകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments