Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീന്‍ലാന്‍ഡ് നിയന്ത്രിക്കേണ്ടത് ഡെന്‍മാര്‍ക്കല്ല, അമേരിക്കയാണ്: നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ്

Strait OF Hormuz, Donald Trump,NATO,Iran- USA war, Middle east crisis
ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആര്‍ട്ടിക് പ്രദേശം 'ഡെന്‍മാര്‍ക്കിനല്ല, അമേരിക്കയാണ് നിയന്ത്രിക്കേണ്ടത്' എന്ന് പറഞ്ഞു. അമേരിക്കന്‍ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് തന്ത്രപരമായി പ്രധാനമാണെന്ന് അദ്ദേഹം വാദിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഗ്രീന്‍ലാന്‍ഡിനുമേല്‍ യുഎസ് നിയന്ത്രണം പിന്തുടരുന്നത് വാഷിംഗ്ടണിന്റെ നാറ്റോ സഖ്യകക്ഷികളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് സമ്മതിച്ചു. ഗ്രീന്‍ലാന്‍ഡ് നിലവില്‍ ഡെന്‍മാര്‍ക്കിന് കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്. ഡെന്‍മാര്‍ക്ക് ഗ്രീന്‍ലാന്‍ഡിന് വേണ്ടത്ര നിക്ഷേപം നടത്തിയിട്ടില്ലെന്നും ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയില്‍ സാന്നിധ്യം വികസിപ്പിക്കുന്നതിനനുസരിച്ച് ദ്വീപിന്റെ തന്ത്രപരമായ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്നും ട്രംപ് വാദിച്ചു.
 
'ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിനെ സഹായിക്കുന്നില്ല, ഗ്രീന്‍ലാന്‍ഡിനെ സഹായിക്കാന്‍ ഡെന്‍മാര്‍ക്ക് പണം ചെലവഴിക്കുന്നില്ല. പക്ഷേ അത് അമേരിക്കയ്ക്ക് ഒരു പ്രധാന ഭാഗമാണ്' ട്രംപ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ നിനോ വര്‍ഷമായിരുന്നിട്ടുകൂടി മുംബൈയില്‍ റെക്കോര്‍ഡ് മഴ ലഭിക്കുന്നത് എന്തുകൊണ്ട്?