കടയിൽനിന്നും വാങ്ങേണ്ട, നല്ല സാമ്പാർപ്പൊടി വീട്ടിലുണ്ടാക്കാം !

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (19:28 IST)
മലയാളിക്ക് സാമ്പാർ എന്നു പറഞ്ഞാൽ കറികളിലെ കേമൻ തന്നെയാണ്. നമ്മുടെ ആഹാരത്തിൽ സാമ്പാറിനുള്ള പ്രാധാന്യം വിപണിക്ക് നന്നായി അറിയാം. അതിനാലാണല്ലോ. കറിമസാല വിപണിയിൽ സാമ്പാർപ്പൊടി എപ്പോഴും രാജാവായി തന്നെ നിലനിൽക്കുന്നത്.
 
എന്നാൽ കടകളിൽ നിന്നും സാമ്പാർ പൊടി വാങ്ങി സാമ്പാർ ഉണ്ടാക്കിയിരുന്നവരാണോ നമ്മൾ ? അല്ല. രാസപഥാർത്ഥങ്ങൾ ചേർക്കാതെ ശുദ്ധമായ സാമ്പാർപൊടി നമ്മൾ വീട്ടിലുണ്ടാക്കുകയിരുന്നു പതിവ്. അത് നമുക്കെപ്പോഴൊ കൈമോഷം വന്നു
 
അത് നമുക്കൊന്ന് തിരികെപ്പിടിച്ചാലോ. നല്ല ശുദ്ധമായ നാടൻ സാമ്പാർപ്പൊടി വീട്ടിലുണ്ടാക്കൊണ്ട് ?
 
സാമ്പാർപ്പൊടിക്ക് വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം 
 
മല്ലി-അര കപ്പ് 
ചുവന്ന മുളക്-15 എണ്ണം വലുത്
ഉലുവ-ഒരു ടീ സ്പൂണ്‍ .
കടലപ്പരിപ്പ്-ഒരു ടേബിള്‍ സ്പൂണ്‍ 
ഉഴുന്നു പരിപ്പ്-ഒരു ടേബിള്‍ സ്പൂണ്‍ 
കായം-ഒരു കഷ്ണം 
കറിവേപ്പില-രണ്ടു തണ്ട് 
ജീരകം-അര ടീ സ്പൂണ്‍ 
 
ഇനി സാമ്പാർപ്പൊടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ഒരു ചീനച്ചട്ടി ചൂടാക്കി മല്ലി, കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ്, ജീരകം എന്നിവ വറുത്തെടുത്ത് മാറ്റി വയ്ക്കുക. അല്‍പം വെളിച്ചെണ്ണയൊഴിച്ച്‌ കായം വറുത്തെടുക്കാം. ഇത് ഒരുവിധം പാകമാകുമ്പോള്‍ ഉലുവയും ഇതിൽതന്നെയിട്ട് വറുത്തെടുക്കുക.
 
പിന്നീട് ചുവന്ന മുളക് വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. കറിവേപ്പിലയും നല്ലപോലെ വറുക്കുക. വറുത്ത് ചേരുവകളെല്ലാം നന്നാ‍ായി തണുത്തതിന് ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ഈർപ്പം കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിക്കാം. കടയിൽ നിന്നും വാങ്ങുന്ന സാമ്പാർപ്പൊടിയേക്കാൾ എത്രയോ രുചികരമായിരിക്കും ഈ പൊടികൊണ്ടുണ്ടാക്കുന്ന സാമ്പാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം? പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് സാധിക്കുമോ; ഇക്കാര്യങ്ങള്‍ അറിയണം

കുടലിൽ നിന്ന് മാലിന്യം തള്ളാൻ എന്ത് വേണം?

രാത്രി നന്നായി ഉറങ്ങാന്‍ പകല്‍ അധ്വാനിക്കണം! പുതിയ പഠനം

പാമ്പുകടിയേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

അടുത്ത ലേഖനം
Show comments