Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നേന്ത്രപ്പഴം പുഴുങ്ങിക്കഴിച്ചാല്‍ എന്താണ് പ്രശ്നം?

നേന്ത്രപ്പഴം പുഴുങ്ങിക്കഴിച്ചാല്‍ എന്താണ് പ്രശ്നം?
, തിങ്കള്‍, 25 മാര്‍ച്ച് 2019 (17:10 IST)
നേന്ത്രപ്പഴം ഊര്‍ജ്ജത്തിനും ശാരീരിക വളര്‍ച്ചക്കും ഏറെ ഉത്തമമായ ഒന്നാണ്. നമ്മള്‍ മലയാളികള്‍ക്ക് നേന്ത്രക്കായയും പഴവുമെല്ലാം വലിയ ഇഷ്ടവുമാണ്. നേന്ത്രക്കായ തോരനായും മെഴുക്കുപുരട്ടിയായും വറുത്തുമെല്ലാം നമ്മള്‍ കഴിക്കും. പഴുത്തുകഴിഞ്ഞാല്‍ അതേപടിയും പുഴുങ്ങിയും കഴിക്കാറുണ്ട്.
 
എന്നാല്‍ ഏതു രീതിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഫലം ചെയ്യുക എന്നറിയാമോ? അധികം പഴുക്കാത്ത, പച്ചച്ചുവയുള്ള നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇത് അതേപടിയോ, പുഴുങ്ങിയോ കഴിക്കാം. ഇത്തരത്തില്‍ നേന്ത്രപ്പഴം കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
 
അധികം പഴുക്കാത്ത നേന്ത്രപ്പഴത്തില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഏറെ ഗുണകരമാണ്. ശരീരത്തിന് ഏറെ അത്യാവശ്യമായ ജീവകം ബി 6 ഇതിലൂടെ ശരീരത്തില്‍ എത്തും. ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയ ത്വരിതപ്പെടുകയും ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന അമിതമായ കൊഴുപ്പിനെ എരിച്ച് കളയുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്‍ ഇതുമാത്രം ചെയ്താല്‍ മതി, കിടപ്പറയില്‍ സ്ത്രീ ഫ്ലാറ്റ് !