Publish Date: Sun, 10 Dec 2023 (15:15 IST)
Updated Date: Sun, 10 Dec 2023 (15:17 IST)
വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ വൈകീട്ട് നാല് മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനസമയം. ഇത് 3 മണി മുതല്‍ 11 വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും തുടര്‍ന്ന് ബോര്‍ഡ് ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കും.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയം രണ്ട് മണിക്കൂര്‍ നീട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ദിവസമായി വലിയ തിരക്കാണ് ശബരിമലയിലുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായതായി പരാതികള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ ക്ഷീണിച്ച് തളര്‍ന്നുവീണതിനെ തുടര്‍ന്ന് 8 കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ സംഘം ദര്‍ശനത്തിന് നില്‍ക്കാതെ മടങ്ങിപ്പോയിരുന്നു.