Publish Date: Wed, 09 Nov 2022 (15:34 IST)
Updated Date: Wed, 09 Nov 2022 (15:37 IST)
പ്രാര്‍ത്ഥനയും വിശ്വാസവും ഒരേനാണയത്തിലെ രണ്ട് വശങ്ങള്‍ പോലെയാണ്. വിദ്യക്കായി സരസ്വതി ദേവിയെ ആണ് പൂജിക്കുക. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ് സരസ്വതി ദേവിക്കായി പൂജകള്‍ നടത്തുക. വിദ്യാവിജയത്തിന് കുളിച്ച് ശുദ്ധിയോടെ ദേവീനാമം ഉരുവിടുക എന്നത് വളരെ പ്രധാനമാണ്.
ദൈവചിന്ത മാത്രം മനസില്‍ നിറയുന്നതിനും മനസിന് ഏകാഗ്രത ലഭിക്കുന്നതിനും പ്രണവമന്ത്രമായ ഓം ഉരുവിടുന്നത് നല്ലതാണ്. കൃത്യമായ ലക്ഷ്യമായുണ്ടെങ്കില്‍ സരസ്വതി പൂജ നടത്തുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. അരിയാഹാരം ഒഴിവാക്കി ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതും നല്ലതാണ്.
ഇത്തരം പ്രാര്‍ത്ഥനകള്‍ മനസിന് ശക്തി കൂടും. ദേവിമഹാത്മ്യം, ലളിത സഹസ്രനാമം എന്നിവ ജപിക്കുന്നതും നല്ലതാണ്.
വിദ്യാവിജയത്തിനാണ് സരസ്വതി പൂജ നടത്തുന്നത്. പ്രത്യേകമായി പത്മം വിരച്ച് അതില്‍ ദേവിയെ ആവാഹിച്ച് പുഷ്പാഞ്ജലി ചെയ്യുന്ന ഈ പൂജ ഒരു ദിവസം മാത്രമോ ഒമ്പത് ദിവസങ്ങളിലോ ചെയ്യാവുന്നതാണ്.