കര്‍ക്കിടക വാവ്: സംസ്ഥാനത്ത് നാളെ അവധി, ആലുവയിലെ ബലിതര്‍പ്പണം പാര്‍ക്കിങ് ഏരിയയില്‍
ആലുവ ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും
Publish Date: Fri, 02 Aug 2024 (08:30 IST)
Updated Date: Fri, 02 Aug 2024 (08:33 IST)
നാളെ (ഓഗസ്റ്റ് 3, ശനി) കര്‍ക്കിടക വാവ്. സംസ്ഥാനത്ത് അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. നാഷണലൈസ്ഡ് ബാങ്കുകള്‍ക്ക് അവധിയില്ല.
പിതൃസ്മരണയില്‍ ഹൈന്ദവ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞു പോയവര്‍ക്കായി കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണം നടത്തും. ആലുവ ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തും.
ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റും ചെളിയടിഞ്ഞതിനാല്‍ പാര്‍ക്കിങ് ഏരിയയിലാണ് ബലിത്തറകള്‍ ഒരുക്കിയിരിക്കുന്നത്.
രേണുക വേണു
Publish Date: Fri, 02 Aug 2024 (08:30 IST)
Updated Date: Fri, 02 Aug 2024 (08:33 IST)