Publish Date: Thu, 03 Aug 2023 (17:01 IST)
Updated Date: Thu, 03 Aug 2023 (17:02 IST)
കാര്‍ത്തിക നക്ഷത്രക്കാര്‍ ഗണപതിയെ പ്രീതിപ്പെടുത്തിയാല്‍ വിഗ്‌നങ്ങേളുതുമില്ലാതെ ജിവിതം സന്തോഷകരമാക്കാന്‍ സാധിക്കും.
ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ നല്ലതാണ്. വെള്ളിയാഴ്ചകളില്‍ ദേവിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും രക്തപുഷ്പജ്ഞലി വഴിപാട് കഴിക്കുകന്നതും ദേവീ പ്രീതി നേടുന്നതിന് സഹായിക്കും.
രോഹിണി നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി പക്കപ്പിറന്നാള്‍ ദിവസങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും, ശിവന് ജലധാര നടത്തുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. കൃഷ്ണന്റെ ഇഷ്ടം സ്വന്തമാക്കുന്നതും രോഹിണി നക്ഷത്രക്കാക്ക് പുതുവര്‍ഷം ഗുണകരമാക്കും. ഇതിനായി കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമര്‍പ്പിച്ച് വഴിപാടുകള്‍ നത്തുന്നതും ഗുണം ചെയ്യും.