Publish Date: Sun, 09 Apr 2023 (16:04 IST)
Updated Date: Sun, 09 Apr 2023 (16:07 IST)
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുകയും സ്വന്തം വഴിയേ ചരിക്കാന്‍ ശ്രമിക്കുയും ചെയ്യുന്ന സ്പഷ്ടാഭിപ്രായമുള്ളവരായിരിക്കും മേട രാശിക്കാര്‍. നേതൃത്വപാടവം, ആത്മ ധൈര്യം, ഉറപ്പാര്‍ന്ന ഇച്ഛാശക്തി, പരിശ്രമം, ധീരത, സര്‍ഗവൈഭവം എന്നീ ഗുണഗണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. എല്ലാത്തരം ബുദ്ധിമുട്ടുകളിലും അവര്‍ ധൈര്യശാലികളും ഊര്‍ജ്ജസ്വികളുമായിരിക്കും.