Side effects of Spinach: ചീര നല്ലതാണോ? ഈ രോഗമുള്ളവര്‍ ഒഴിവാക്കണം

ഒരു ചെറിയ ബൗളില്‍ ഭക്ഷണത്തോടൊപ്പം ചീര കഴിക്കാവുന്നതാണ്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (10:08 IST)
Spinach

Side effects of Spinach: ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഇലക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കണം. ചീരയാണ് ഇലക്കറികളില്‍ കേമന്‍. കലോറി കുറഞ്ഞതും ധാതുക്കള്‍ ധാരാളം അടങ്ങിയതുമായ ചീര ആരോഗ്യത്തിനു നല്ലതാണ്. കാല്‍സ്യം, മഗ്‌നീഷ്യം, അയേണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും ചീര സഹായിക്കും. ചീരയില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 
 
അതേസമയം ചീര അമിതമായി കഴിക്കരുത്. ഒരു ചെറിയ ബൗളില്‍ ഭക്ഷണത്തോടൊപ്പം ചീര കഴിക്കാവുന്നതാണ്. അതില്‍ കൂടുതല്‍ ചീര ശരീരത്തിനു ആവശ്യമില്ല. ചീരയില്‍ ഓക്സലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഓക്സലിക് ആസിഡിന്റെ അളവ് ശരീരത്തില്‍ കൂടുമ്പോള്‍ ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. ഇത് ശരീരത്തില്‍ ധാതുക്കളുടെ അപര്യാപ്തതയ്ക്കു കാരണമാകും. ചീര ചിലരുടെ ശരീരത്തില്‍ അലര്‍ജിക്ക് കാരണമാകും. അമിതമായി ചീര കഴിച്ചാല്‍ ചിലരുടെ വയറിനു അസ്വസ്ഥത തോന്നും. 
 
വൃക്കയില്‍ കല്ലുള്ളവര്‍ ചീര പരമാവധി ഒഴിവാക്കണം. ഓക്സലിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ അവ മൂത്രത്തിലൂടെ പുറത്ത് കളയാന്‍ പ്രയാസമാണ്. വൃക്കയില്‍ കാത്സ്യം ഓക്സലേറ്റ് കല്ലുകള്‍ രൂപപ്പെടും. ഇത് വൃക്കയില്‍ കല്ലുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. സന്ധി വേദന, ആമവാതം എന്നിവ ഉള്ളവരും ചീര പരമാവധി ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

അടുത്ത ലേഖനം
Show comments