കഫക്കെട്ട് ഉള്ളപ്പോൾ മുട്ട കഴിക്കാമോ?
കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കാമോ എന്നത് പലർക്കുമിടയിലെ സംശയമാണ്
Publish Date: Mon, 03 Aug 2026 (14:10 IST)
Updated Date: Mon, 03 Aug 2026 (13:52 IST)
കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന വലിയ വെല്ലുവിളിയാണ് കഫക്കെട്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കഫക്കെട്ട് പല ഗുരുതരമായ അസുഖങ്ങളിലേക്ക് വഴിവെക്കും. അതുകൊണ്ട് ചെറിയ അസുഖമാണെന്ന് കരുതി കഫക്കെട്ടിനെ നിസാരവത്കരിക്കരുത്.
കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കാമോ എന്നത് പലർക്കുമിടയിലെ സംശയമാണ്. കഫക്കെട്ട്, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ വളരെ ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ദഹനം പെട്ടന്ന് നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഈ സമയത്ത് മെനുവിൽ ഉൾപ്പെടുത്തേണ്ടത്. മുട്ട പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണ്. ചിലരിൽ മുട്ട കഫക്കെട്ടിന്റെ തീവ്രത വർധിപ്പിക്കുന്നതായാണ് പഠനം. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയും കഫക്കെട്ട് ഉള്ളപ്പോൾ കഴിക്കരുത്.
അതായത് മുട്ട കഴിച്ചാൽ കഫക്കെട്ട് വരും എന്നല്ല അർത്ഥം. മറിച്ച് കഫക്കെട്ടുള്ള സമയത്ത് മുട്ട കഴിച്ചാൽ ചിലരിൽ അത് കഫക്കെട്ടിന്റെ തീവ്രത വർധിപ്പിക്കും എന്ന് വേണം മനസിലാക്കാൻ.