Publish Date: Wed, 19 Oct 2022 (15:29 IST)
Updated Date: Wed, 19 Oct 2022 (15:31 IST)
പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുന്നു, കൂടാതെ വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലിയും കൂടിയാണ്. പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
മലബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്‌സിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു.