തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്
Publish Date: Mon, 22 Jun 2026 (14:27 IST)
Updated Date: Mon, 22 Jun 2026 (14:29 IST)
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. മൂന്ന് നേരവും അമിതമായി അന്നജം അകത്തേക്ക് വിടുന്ന ശീലമാണ് പൊതുവെ മലയാളികൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് പൊണ്ണത്തടിയും കുടവയറും സാധാരണയായി മലയാളികളിൽ കാണുന്നത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ പരമാവധി രാത്രി ഒഴിവാക്കണം.
പലരും ഉച്ചയ്ക്ക് എന്നതുപോലെ രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇത് വണ്ണം കൂടാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിനു ചോറിന് പകരം കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
രാത്രി ചോറിന് പകരം ഓട്‌സ് കഴിക്കുന്നത് നല്ലതാണ്. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കാനും ഓട്‌സ് സഹായിക്കും.
ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയർ കുറയാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തിൽ ഫൈബർ, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്.
ഫൈബർ സമ്പന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുമാവ് രാത്രി ചോറിന് പകരം കഴിക്കുന്നത് നല്ലതാണ്.
രാത്രി ഒരു ആപ്പിൾ മാത്രം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആപ്പിൾ അതിവേഗം വിശപ്പ് ശമിപ്പിക്കും.
പഴങ്ങൾ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ബെറി പഴങ്ങൾ.
ഫൈബർ ധാരാളം അടങ്ങിയ നട്‌സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. ബദാം, വാൾനട്‌സ്, പിസ്ത തുടങ്ങിയ നട്‌സുകൾ രാത്രി കഴിക്കുന്നത് നല്ലതാണ്.