ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? തെറ്റാണ്
പല്ലുകളിൽ ബ്രഷ് കൊണ്ട് ശക്തിയായി അമർത്തി തേയ്ക്കരുത്
Publish Date: Sun, 14 Jun 2026 (11:51 IST)
Updated Date: Sun, 14 Jun 2026 (11:54 IST)
പല്ലുകൾ വൃത്തിയുള്ളതായിരിക്കാൻ രണ്ട് നേരവും ബ്രഷ് ചെയ്യണമെന്ന് അറിയാമല്ലോ. രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കണം. എന്നാൽ അശ്രദ്ധയോടെ പല്ല് തേയ്ക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങൾക്ക് കാരണമാകും.
പല്ലുകളിൽ ബ്രഷ് കൊണ്ട് ശക്തിയായി അമർത്തി തേയ്ക്കരുത്. ഇത് പല്ലുകളുടെ ഇനാമിൽ നഷ്ടപ്പെടാൻ കാരണമാകും. ഇനാമിൽ നഷ്ടപ്പെടുമ്പോഴാണ് മോണയിറക്കം സംഭവിക്കുന്നത്. മോണയിറക്കം മൂലം പല്ലുകളിൽ പുളിപ്പ് അനുഭവപ്പെടുന്നു. ഒരുപാട് നേരം പല്ലിൽ ബ്രഷ് ഉരയ്ക്കുന്നതും നല്ലതല്ല.
സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മാത്രമേ പല്ലുകൾ ക്ലീൻ ചെയ്യാവൂ. പല്ലുകളുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. രണ്ട് മിനിറ്റിൽ കൂടുതൽ പല്ല് തേയ്‌ക്കേണ്ട ആവശ്യവുമില്ല. കൂടുതൽ അളവിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും പല്ലുകൾക്ക് ദോഷം ചെയ്യും.