Publish Date: Sun, 07 Mar 2021 (14:37 IST)
Updated Date: Sun, 07 Mar 2021 (14:40 IST)
അസ്ഥികള്‍ക്ക് ആവശ്യമായ ബലം കിട്ടുവാന്‍ വൈറ്റമിന്‍ ഡി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ ഡിയുടെ മറ്റൊരു ശ്രോതസാണ് സൂര്യപ്രകാശം. വൈകുന്നേരങ്ങളില്‍ ഇളം വെയില്‍ കൊള്ളുന്നത് നന്നായിരിക്കും.
കാല്‍സ്യമാണ് എല്ലുകളുടെ ഉറപ്പിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനാല്‍ ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് കാല്‍സ്യത്തിന്റെ അളവ് എല്ലുകളില്‍ കുറഞ്ഞിരിക്കും. പാല്‍ കാല്‍സ്യത്തിന്റെ വലിയൊരു ശ്രോതസാണ്. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നതും കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.