Webdunia - Bharat's app for daily news and videos

Install App

ആര്യവേപ്പിലുണ്ട് മുഖക്കുരുവിനുള്ള പരിഹാരം!

സിആര്‍ രവിചന്ദ്രന്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (15:03 IST)
പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ക്കായി നമ്മുടെ ചുറ്റുവട്ടത്തുനിന്നു തന്നെയുള്ള ഒരു പരിഹാരമാണ് ആര്യവേപ്പ്. ആയുര്‍വേദത്തില്‍ ഒരുപാപാട് പ്രാധാന്യമുള്ള ഒന്നാണ് ആര്യവേപ്പ്. ത്വക്കിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആര്യവേപ്പിലുണ്ട്. മുഖക്കുരു അകറ്റാന്‍ ആര്യവേപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
 
ആദ്യം ആവശ്യത്തിനുള്ള ആര്യവേപ്പില കഴുകി വൃത്തിയാക്കി എടുക്കുക. ഈ ഇലയോടൊപ്പം കുറച്ച് റോസാപ്പൂവിന്റെ ഇതളുകള്‍ കൂടി ചേര്‍ത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം വൃത്തിയുള്ള തുണിയോ അരിപ്പയോ കൊണ്ട് അരിച്ചെടുത്ത് തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം ഇത് പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. അല്ലെങ്കില്‍ ഈ മിശ്രിതം ഒരു ഐസ് ട്രേയില്‍ വച്ച് ഐസ് ക്യൂബ് ആക്കി രാവിലെയും വൈകുന്നേരവും മുഖം കഴുകിയ ശേഷം മുഖത്ത് പുരട്ടുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കുക മാത്രമല്ല മുഖത്തെ ചര്‍മ്മം കൂടുതല്‍ സുന്ദരമാകുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാൽപ്പത് കഴിഞ്ഞ സ്ത്രീകളാണോ നിങ്ങൾ? ഈസ്ട്രജൻ കുറവ് ലക്ഷണങ്ങൾ

ഒരു കണ്ണില്‍ മാത്രം മങ്ങിയ കാഴ്ചയോ, കാരണങ്ങള്‍ ഇവയാകാം

കഠിനമായ വ്യായാമം അരുത്! റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

പ്രതിരോധ ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ല; ലോകമെമ്പാടും വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

പ്രമേഹം ആരംഭഘട്ടത്തിൽ; ഭക്ഷണനിയന്ത്രണം വേണോ?

അടുത്ത ലേഖനം
Show comments