Publish Date: Sat, 15 Apr 2023 (17:20 IST)
Updated Date: Sat, 15 Apr 2023 (17:24 IST)
ശരീരം ഒരു ദിവസം ഏകദേശം ഒരി ലിറററിനടുത്ത് വിയര്‍പ്പ് പുറന്തള്ളുന്നുണ്ട്. എന്നാല്‍ 100ല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ഇതിലും കൂടുതല്‍ വിയര്‍പ്പ് പുറന്തള്ളപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്.
അണുബാധയാണ് അമിത വിയര്‍പ്പിന്റെ പ്രധാന കാരണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉത്പന്നങ്ങളും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്.
സത്യത്തില്‍ വിയര്‍പ്പിന് ഗന്ധമൊന്നും ഇല്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത് ദിവസവും കുളിക്കുകയും അലക്കിതേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ശീലിച്ചാല്‍ തന്നെ വിയര്‍പ്പ് നാറ്റത്തോട് ഗുഡ്ബൈ പറയാന്‍ സാധിക്കും.