Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിക്കുന്നതിനൊപ്പം ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന പതിവുണ്ടോ? ഇരട്ടി ദോഷം

Alcohol, Liquor, Drinks, Healthy Drinking, Do not eat these food items with alcohol
Chicken Fry

മദ്യപാനം ആരോഗ്യത്തിനു എത്ര ദോഷം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. അതേസമയം മദ്യപിക്കുന്നതിനൊപ്പം ചില കാര്യങ്ങൾ ചെയ്യുന്നത് ദോഷം ഇരട്ടിയാക്കും. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്‌സ്, വെജിറ്റബിൾ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാൻ നല്ലത്. 
 
ബീർ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങൾ കഴിക്കരുത്. ബർഗർ പോലെയുള്ള ജങ്ക് ഫുഡ്‌സ് വിഭവങ്ങൾ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാൽ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്. 
 
മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങൾ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാൽ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങൾ കഴിച്ചാൽ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 
 
ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാർബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്. ഇത് നിങ്ങളുടെ കരളിനു കൂടുതൽ ദോഷം ചെയ്യും. മദ്യത്തിനൊപ്പം ധാരാളം വെള്ളം കുടിച്ചാൽ ചെറിയ തോതിൽ എങ്കിലും ദോഷം കുറയ്ക്കാം. മദ്യം കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കണം. രണ്ട് പെഗിൽ അധികം മദ്യം ഒരേസമയം കുടിക്കരുത്. Also Read: മമ്മൂട്ടിക്കായി കാത്തിരുന്നു, ഒടുവിൽ വിളി ഇങ്ങോട്ട്; ബർമ കാർത്തികേയൻ വെറും 'കാമിയോ' അല്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ആന്റിബയോട്ടിക് കോഴ്‌സ് 30 മുതല്‍ 50ശതമാനം വരെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്