Publish Date: Fri, 16 Jul 2021 (21:33 IST)
Updated Date: Sat, 17 Jul 2021 (13:25 IST)
ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയര്‍പ്പ്. ചെറിയ രീതിയില്‍ നടന്നാല്‍ പോലും ശരീരം വിയര്‍ക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയര്‍പ്പിനെ അകറ്റാന്‍ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം. നാരങ്ങ സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ നാരങ്ങ സഹായിക്കും. ഒന്നുകില്‍ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ മസാജ് ചെയ്യാം. അതല്ലെങ്കില്‍ ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി ഈ ഭാഗങ്ങളില്‍ പുരട്ടാം. ഇത് ഒരു പരിധിവരെ വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതും വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.