നെഞ്ചില്‍ ചെറിയ അസ്വസ്ഥത തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്; സൈലന്റ് അറ്റാക്കിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2022 (10:22 IST)
സൈലന്റ് അറ്റാക്ക്' മൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഉറക്കത്തില്‍ പോലും സംഭവിക്കുന്നതാണ് സൈലന്റ് അറ്റാക്ക്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷം കൂടിയാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഏതെങ്കിലും ചെറിയ രക്തക്കുഴലില്‍ തടസം അനുഭവപ്പെട്ടാല്‍ സൈലന്റ് അറ്റാക്ക് ഉണ്ടാകും.
 
നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍. തലകറക്കവും ഛര്‍ദിയും ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഇത്തരം പ്രകടമായ ലക്ഷണങ്ങളൊന്നും വരാതെ സംഭവിക്കുന്ന ഹൃദയാഘാതമാണ് സൈലന്റ് അറ്റാക്ക്. ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഇതിനു കാണിക്കൂ. ദഹനക്കേട്, ദുര്‍ബലമാകുന്ന പേശികള്‍, ക്ഷീണം തുടങ്ങിയ ശക്തമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് അറ്റാക്ക് വരുന്നതെങ്കില്‍ അതിനെ 'നിശബ്ദ ഹൃദയാഘാതം' അഥവാ 'സൈലന്റ് അറ്റാക്ക്'എന്ന് വിളിക്കുന്നു.
 
നെഞ്ചില്‍ അസ്വസ്ഥതയും ചെറിയൊരു ഭാരവും മാത്രമാണ് തോന്നുന്നതെങ്കില്‍ അത് ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. സൈലന്റ് അറ്റാക്കിനു നെഞ്ചില്‍ ശക്തമായ വേദനയുണ്ടാകില്ല. കൈകള്‍, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുകയും എന്നാല്‍ നെഞ്ചിനുള്ളില്‍ മറ്റ് അസ്വസ്ഥതകളും വേദനയും തോന്നാതിരിക്കുകയും ചെയ്താല്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കും. ഇത്തരം അസ്വസ്ഥതകളും ബുദ്ധിമുട്ടും തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്. 
 
ഉറക്കത്തില്‍ വിയര്‍ത്ത് ഉണരുക, ഓക്കാനവും ഛര്‍ദിക്കാന്‍ തോന്നലും ചിലപ്പോള്‍ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാകും. നെഞ്ചിനുള്ളില്‍ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപ്പോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാല്‍ അത് സൈലന്റ് അറ്റാക്കിന്റെ ലക്ഷണമായിരിക്കാം. ചെറിയ ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. ഇത് ചിലരിലെങ്കിലും ചെറിയ തോതിലുള്ള നിശബ്ദമായ ഹൃദയാഘാത മുന്നറിയിപ്പായി കണക്കാക്കാം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

കാര്‍ഡിയോവാസ്‌കുലാര്‍-കിഡ്‌നി-മെറ്റബോളിക് സിന്‍ഡ്രോം എന്താണ്? കാരണങ്ങള്‍ അറിയണം

മണിക്കൂറില്‍ മൂന്നോനാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് അപകടകരമായ ഹൈപ്പോനാട്രീമിയക്ക് കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രോഗപ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും; തണുത്ത വെള്ളത്തിലെ കുളിക്ക് ഗുണങ്ങളേറെ

ഇന്ത്യയില്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments