Select Your Language

Notifications

webdunia
webdunia
webdunia
webdunia

മങ്കിപോക്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

Monkeypox Disease
ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്ന മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യ ലക്ഷണങ്ങള്‍ പനിയും തലവേദനയും ക്ഷീണവുമൊക്കെയാണ്. കൂടാതെ ശരീരത്തില്‍ ചില പാടുകളും കണ്ടുതുടങ്ങും. കൂടാതെ പുറം വേദനയും കഴുത്തുവേദനയും ഉണ്ടാകും. പിന്നാലെ വിറയലും ക്ഷീണവും ഉണ്ടാകും. കൂടുതല്‍ പേരും ലക്ഷണങ്ങള്‍ ഈ രോഗത്തിന്റേതാണെന്ന് ഉറപ്പിക്കുന്നത് വൈകിയാണ്. 
 
ഇംഗ്ലണ്ടിന് പുറമേ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ മാത്രമല്ല അമേരിക്കയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് ഏഴിനാണ് ആദ്യമായി ലണ്ടനില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നിന്നും വന്ന ആളിനാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം വ്യാപിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ക്ക് ഒരുപിടിയുമില്ല. രോഗം മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും പകരാം. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 ദിവസങ്ങളിലായി ആരോഗ്യവകുപ്പ് നടത്തിയത് 3297 പരിശോധനകള്‍; 674 ജ്യൂസുകടകള്‍, 6597കിലോ രാസവസ്തു കലര്‍ന്ന മത്സ്യം, കണക്കുകള്‍ ഇങ്ങനെ