Webdunia - Bharat's app for daily news and videos

Install App

ചെറിയ കാര്യങ്ങൾക്ക് പോലും കണ്ണ് നിറയുന്നുവോ? - എങ്കിൽ നിങ്ങളാണ് ഭാഗ്യവാന്മാർ

പെട്ടന്ന് കരയുന്നവ‌ർക്ക് ഗുണങ്ങൾ ഏറെയാണ്...

എസ് ഹർഷ
തിങ്കള്‍, 26 ഫെബ്രുവരി 2018 (12:00 IST)
സിനിമകളിലെ ചെറിയ ചെറിയ ഇമോഷണൽ സീനുകൾ കണ്ട് കരയുന്നവരാണോ നിങ്ങൾ? മ‌റ്റുള്ളവരുടെ സങ്കടങ്ങളും വിഷമങ്ങളും കേൾക്കുമ്പോൾ കരച്ചിൽ വരാറുണ്ടോ? ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് കൂട്ടുകാർക്കിടയിൽ കളിയാക്കലുകൾ ഉണ്ടാകാറുണ്ടോ? എങ്കിൽ പേടിക്കേണ്ട 'പെട്ടന്നുള്ള കരച്ചിൽ' നിങ്ങൾക്ക് ഗുണങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളു.
 
വളരെ പെട്ടന്ന് കരയുന്നവർ നല്ല മനസ്സിനുടമകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇങ്ങനെയുള്ളവരെ പൂർണമായും വിശ്വസിക്കാമെന്നും സൈക്കോളജിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കും ഇത്തരക്കാർ. ഇവരുമായി സൗഹൃദം പുലര്‍ത്തുന്നവര്‍ ഒരിക്കലും വഞ്ചിക്കപ്പെടില്ലത്രേ.
 
കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്‌ക്ക് ആത്മാർത്ഥതയാണ് ഇക്കൂട്ടർക്ക്. സങ്കടം, വിഷമം ഇതൊക്കെ വരുമ്പോൾ അതിനെയെല്ലാം അടക്കിവെയ്ക്കാതെ കണ്ണീരിലൂടെ അപ്പോൾ തന്നെ പ്രകടമാക്കുന്നവരാണ് ഇക്കൂട്ടർ. ആരോഗ്യകരമായി ഇത് നല്ലത് മാത്രമേ സംഭവിക്കാൻ കാരണമാകാറുള്ളുവത്രേ. അതുകൊണ്ടു ഇത്തരക്കാർക്ക് പിരിമുറുക്കം, ഉത്ക്ണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
 
ഒരാൾ കരയുമ്പോൾ മനസ്സിനകത്തെ ദേഷ്യവും സങ്കടവും മാറിക്കിട്ടും. ഒപ്പം മനസ്സമാധാനവും കിട്ടും. സങ്കടങ്ങൾ മനസ്സിൽ വെയ്ക്കാൻ കഴിയാത്തവരാണ് ഇക്കൂട്ടർ. അതു മാത്രമല്ല സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരായിരിക്കും ഇത്തരക്കാർ. ഇത്തരക്കാരുമായി സൗഹൃദം പുലർത്താൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments