Webdunia - Bharat's app for daily news and videos

Install App

ഇവയെല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍

Webdunia
വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (19:55 IST)
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ് വൃക്ക രോഗം. വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. ശരീരത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവയവമാണ് വൃക്കകൾ‌.

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ‌.

പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മറ്റ് അവയവങ്ങളിലാണ് പ്രകടമാകുന്നത്. അതിനാൽ തികഞ്ഞ അവബോധമുണ്ടെങ്കിൽ മാത്രമേ നേരത്തേ കണ്ടു പിടിച്ചു ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ.

മുഖത്തും കാലുകളിലും വയറിലും കാണുന്ന നീര്, അമിത രക്തസമ്മർദം, വിശപ്പില്ലായ്മ, വിളർച്ച, തളർച്ച, ക്ഷീണം, കിതപ്പ്, മൂത്രത്തിന്റെ അളവ് കുറയുക, തുടരെ  മൂത്രം പോവുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക, മൂത്രനാളിയിലെ അണുബാധ, മൂത്ര തടസ്സം, രാത്രികളില്‍  ഉറക്കം കുറയുന്നത് ഇവയൊക്കെ വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം.

വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments