ശരീരഭംഗി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ പിന്തുടരുന്ന ഭക്ഷണക്രമമാണ് വീഗന്‍ ഡയറ്റ്. സെലിബ്രറ്റികളും സിനിമാ താരങ്ങളുമാണ് ഈ ഭക്ഷണരീതി പിന്തുടരുന്നത്.
ആഹാരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നുണ്ടെങ്കിലും പലര്‍ക്കും വീഗന്‍ ഡയറ്റ് എന്താണെന്ന് അറിയില്ല.
മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്ന ഭക്ഷണക്രമമാണ് വീഗൻ ഡയറ്റ് എന്നറിയപ്പെടുന്നത്.
ഇവ കൂടാതെ പാൽ, തേൻ, മീനെണ്ണ എന്നിങ്ങനെ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു ഭക്ഷണവും കഴിക്കില്ല വീഗൻസ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, സീറിയലുകൾ, പയറു പരിപ്പ് വർഗങ്ങൾ, നട്സ്, സോയയിൽ നിന്നുണ്ടാക്കുന്ന ടോഫു, സീഡുകൾ, ന്യൂട്രീഷനൽ യീസ്റ്റ് എന്നിവ വീഗൻ ഡയറ്റിൽ ഉപയോഗിക്കാം.
പാലും മാംസവും ഒഴിവാക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റാന്‍ മുളിപ്പിച്ച ഭക്ഷണം കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, അയഡിൻ, കാത്സ്യം തുടങ്ങി പല പോഷകങ്ങളുടെയും അളവ് കുറയുന്നതുകൊണ്ട് ഇത്തരം പോഷകങ്ങളുടെ സപ്ലിമെന്റുകൾ കഴിക്കേണ്ടി വരാം.