Webdunia - Bharat's app for daily news and videos

Install App

മത്തി സൗന്ദര്യവും വർധിപ്പിയ്ക്കും, അറിയു ഇക്കാര്യങ്ങൾ !

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (15:32 IST)
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് മത്തി. സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഈ മീനിന് ഗുണങ്ങൾ ഏറെയാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരാതെ കാക്കുന്നതിന് മത്തി ഉത്തമമണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ നമ്മൾ വിശ്വസിക്കില്ല. എങ്കിൽ ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മത്തി ദിവസവും അഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സധിക്കും എന്നതാണ് സത്യം.
 
മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവജം ഒരുക്കുന്നത്. ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ട്രൈഗ്ലിസറൈഡിനെ ശരീരത്തിൽനിന്നും ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് ഇത് വർധിപ്പിക്കുന്നു. ശരീരത്തിലെ ക്യാൻസർ കോശങ്ങളോട് ചെറുത്തു നിൽക്കാനും മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡിന് പ്രത്യേക കഴിവുണ്ട്.
 
മത്തി ദിവസവും കഴിക്കുന്നതിലൂടെ ആർത്രൈറ്റിസ് വരാതെ സംരക്ഷിക്കും. കണ്ണിന്റെ ആരോഗ്യത്തിനും മത്തി നല്ലതാണ്. ഗ്ലോക്കോമ, ഡ്രൈ ഐസ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗമാണ് മത്തിയെന്ന മത്സ്യം. രക്തം കട്ടപിടിക്കുന്നത് പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഉത്തമം തന്നെ. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് മത്തി ഒരു അവിഭാജ്യ ഘടകമാണ്.
 
ഇനി സൗന്ദര്യത്തിന്റെ കാര്യത്തിലേക്ക് വരാം. നല്ല ശാരീരിക ആകാരം നൽകാനും മത്തിക്കാകും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടികുറക്കുന്നതിന്ന് ആരോഗ്യകരമായ ഒരു മാർഗ്ഗമാണ് മത്തി. ആഹാരത്തിന്റെ ഭാഗമാക്കുന്നത്. മീനിൽ അടങ്ങിയിട്ടുള്ള ഫിഷ് ഓയിലാണ് ഇത് സാധ്യമാക്കുന്നത്. മത്തി ദിവസവും കഴിക്കുന്നതിലൂടെ ചർമ്മ സൗന്ദര്യവും വർധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപാനം മുടിക്കൊഴിച്ചിലിന് കാരണമാകുമോ? മുടികൊഴിച്ചിലുള്ള പുരുഷന്മാർ അറിയാൻ

എന്താണ് ഫ്രൂട്ട് ഡയറ്റ്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

അടുത്ത ലേഖനം
Show comments