മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. റിയൽമി 7 പ്രോയാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. സെഒതംബർ 14 മുതൽ ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 6 ജിബി 128 ജിബി, 8 ജിബി 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുക:ളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 19,999 രൂപയും ഉയർന്ന പതിപിന് 21,999 രൂപയുമാണ് വില.
6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് പഞ്ച്‌ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. Gorilla Glass 3യുടെ പ്രൊട്ടക്ഷനും സ്ക്രിനിന് നൽകിയിരിയ്ക്കുന്നു. Sony IMX682 സെൻസർ കരുത്ത് പകരുന്ന 64 എംപി പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് റിയർ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപിൽ അൾട്രാ വൈഡ്, 2 എംപി മോണോ ക്രോം, 2 എംപി മാക്രോ എന്നിങ്ങനെയാണ് മറ്റു സെൻസറുകൾ.
32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 720G SoC പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് റിയൽമി 7 പ്രോ പ്രവർത്തിയ്ക്കുക. 65W സൂപ്പർഡാർട്ട് ചാർജ് അതിവേഗ ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത.