Webdunia - Bharat's app for daily news and videos

Install App

ഇളനീർപന്തലിന്റെ തണുപ്പ് നുണഞ്ഞ് ഇനി ചൂടിനെ മറക്കാം

ചൂടിനെ 'നീരാളി'യായി കാണേണ്ട...

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (15:25 IST)
കരിക്ക് മലയാളിക്ക് എന്നും പ്രിയപ്പെട്ട ദാഹശമനിയാണ്. ഇനിയുള്ള കുറച്ചു മാസങ്ങൾ ഇളനീർ കച്ചവടത്തിന്റെ കൂടിയാണ്. ചൂടിനെ തടുക്കൻ ഇനി പലയിടത്തും ഇളനീർ പന്തലുകളുയരും. പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്നതിനാല്‍ നൂറു ശതമാനം ശുദ്ധമാണീ കരിക്കിന്‍ വെള്ളവും കാമ്പും. ഏതൊരാള്‍ക്കും കണ്ണുമടച്ച് വിശ്വസിക്കാം. കൃത്രിമത്വം തീരെയില്ലാ എന്നതിനാലാണ് ജനങ്ങള്‍ക്ക് ഇളനീരിനോട് ഇത്ര പ്രിയം. 
 
ഈ ചൂടുകാലത്ത് കരിക്കിനെ കുറിച്ച് പറയുന്നത് തന്നെ ഉള്ള് കുളിർപ്പിക്കും. ചൂടോ, തണുപ്പോ കാലാവസ്ഥ ഏതായാലും ക്ഷീണം മാറാന്‍ എപ്പോഴും കരിക്കിന്‍ വെളളം കുടിക്കുന്നത് നല്ലതാണ്. ഗര്‍ഭണികള്‍ കരിക്കിന്‍ വെളളം കുടിക്കുന്നതിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 
 
ദിവസവും രാവിലെ കരിക്കിന്‍ വെളളമോ നാളികേരത്തിന്റെ വെളളമോ കുടിക്കുന്നത് ഇലക്‌ട്രോ ലൈറ്റുകള്‍ ധാരാളം ഉളളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ഉന്മേഷം വർധിക്കുന്നതിനു മാനസ്സിക സമ്മർദ്ദം കുറക്കുന്നതിന്നും സഹായിക്കും.  
 
കരിക്കിന്‍ വെളളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറക്കാൻ സഹായകമാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇത്  സഹായിക്കും. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനും മോണ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിന്നും കരിക്കിൻ വെള്ളം ഉത്തമ ഔഷധമാണ്. മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ കരിക്കു കുടിക്കുന്നതിലൂടെ ഒഴിവാകും. മാത്രമല്ല വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ ഈ പാനിയത്തിന് സാധിക്കും. 
 
വിപണിയില്‍ പരസ്പരം മത്സരിക്കുന്ന കമ്പനികളുടെ രാസവസ്തുക്കള്‍ ചേര്‍ത്ത ശീതളപാനീയങ്ങള്‍ വലിയ വിലയ്ക്ക് വാങ്ങി ആരോഗ്യം നശിപ്പിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് നമ്മുടെ സ്വന്തം ഇളനീര്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments